ചേരുവകള്‍ :
ഇഡ്ഢലി അരി - 2 കപ്പു
ഉഴുന്ന് - 1/2 കപ്പു
ഉപ്പു - ആവശ്യത്തിനു
പാകം ചെയ്യേണ്ട വിധം :
1)അരിയും ഉഴുന്നും വേറെ വേറെ കഴുകി 6 മുതല്‍ 8 മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
2)അതിനുശേഷം വെള്ളം വാര്‍ത്തു കളഞ്ഞു അരിയും ഉഴുന്നും ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. അരിയും ഉഴുന്നും ഒരുമിച്ചരക്കരുത്.
3)അരച്ചെടുത്ത അരിമാവും ഉഴുന്നുമാവും യോജിപ്പിച്ച് 6 മുതല്‍ 8 മണിക്കൂര്‍ വരെ ആച്ച് വെക്കുക 5)
4)മാവ് നന്നായി പൊങ്ങിവന്നതിനു ശേഷം ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.
5) ഇഡ്ഢലി തട്ടില്‍ എണ്ണ പുരട്ടി മാവൊഴിച്ച് 10 മിനിട്ട് (വേകുന്നത് വരെ) ആവിയില്‍ വേവിച്ചെടുക്കുക.
ഞാനൊരിക്കല്‍, കുത്തരി വച്ചു ഇഡ്ഡലി ഉണ്ടാക്കിയിരിക്കുന്നതു എവിടെയോ കണ്ടിരുന്നു - കുത്തരി തന്നെ ആയിരുന്നോ അതു? .. അത് ഇതിനേക്കാള്‍ നല്ലതോ ചീത്തയോ?
മറുപടിഇല്ലാതാക്കൂ