2009, ജൂൺ 30, ചൊവ്വാഴ്ച

കൂര്‍ക്ക ഉപ്പേരി | Koorkka Upperi



പല സ്ഥലത്തും ഉപ്പേരി ‍എന്ന് പറഞ്ഞാല്‍ ചിപ്സ് ആണ്. ഞങള്‍ തൃശൂര്‍ക്കാര്‍ ഉപ്പേരി എന്ന് പറയുന്നത് ചിപ്സിനെ അല്ലാട്ടോ. ഞങള്‍ 'വറുത്തത്' (eg: കായ വറുത്തത്, ചക്ക വറുത്തത്) എന്നാണ് ചിപ്സ്നു പറയുക. ഞങളുടെ ഉപ്പേരികള്‍ കൊറച്ചു സ്പൈസി ആയിരിക്കും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഉപ്പേരിയാണ്‌ കൂര്‍ക്ക. തോല് കളഞ്ഞെടുക്കാന്‍ ഇത്തിരി കഷ്ട്ടമാണെങ്കിലും... കൂര്‍ക്ക എപ്പോ കിട്ടിയാലും ഞാന്‍ മേടിക്കും.

ചേരുവകള്‍:
കൂര്‍ക്ക - 1 kg
വെള്ളുള്ളി - 12 അല്ലി
കറിവേപ്പില - 4 തണ്ട്
ചതച്ച മുളക് (crushed red chilly) - 2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 സ്പൂണ്‍
വെളിച്ചെണ്ണ - 2 സ്പൂണ്‍
ഉപ്പ്‌ - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം:
1) കൂര്‍ക്ക തോല് കളഞ്ഞു കഷ്ണങളാക്കി കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക.
2) വെള്ളുള്ളി ചതച്ചെടുക്കുക.
3) ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചതച്ച വെള്ളുത്തുള്ളി ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ മുളകും കറിവേപ്പിലയും ചേര്‍ക്കുക.
4) വെള്ളുള്ളിയും മുളകും കറിവേപ്പിലയും മൂപ്പിച്ചതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന കൂര്‍ക്ക ചേര്‍ത്ത് നന്നായി ഇളക്കുക.

കൂര്‍ക്ക തോല് കളയാന്‍ പല വഴികള്‍ ഉണ്ട്. ചാക്കില്‍ കെട്ടി നിലത്തടിച്ചു ചിലര്‍ കൂര്‍ക്ക വൃത്തിയാക്കണ കണ്ടിട്ടുണ്ട്. അറിയാന്‍ പാടില്ലാത്തവര്‍ അങ്ങനെ അടിച്ചാല്‍ കൂര്‍ക്ക ചമ്മന്തിയായി കിട്ടും. പിന്നെ കൊട്ടയിലിട്ടു കാലുകൊണ്ട്‌ ചവിട്ടി തോല് കളയും. ഞാന്‍ കൂര്‍ക്ക ഒരു മൂന്നു നാലു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വെച്ച് kuttayil ഇട്ട് നന്നായി ഉരച്ചു കഴുകും . തോല് കൊറേയൊക്കെ പോയി കിട്ടും.

1 അഭിപ്രായം:

  1. കൂര്‍ക്ക : എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു സാധനം ആണ്, അതിനു ഇതു പോലുള്ള ഒരു ഉപയോഗം ഉണ്ടോ? അമ്മയോട് പറയാം .. അമ്മക്കിഷ്ട്മാണ്, അച്ഛനും. :)

    പ്രിയാ .. അക്ഷരപിശാശ് പിന്നേയും വന്നു തുടങ്ങി ..ഗര്‍‌ര്‍‌ര്‍ .... പക്ഷെ നല്ല വിവരണം. :)

    മറുപടിഇല്ലാതാക്കൂ