2009, ജൂൺ 30, ചൊവ്വാഴ്ച

കൂര്‍ക്ക ഉപ്പേരി | Koorkka Upperi



പല സ്ഥലത്തും ഉപ്പേരി ‍എന്ന് പറഞ്ഞാല്‍ ചിപ്സ് ആണ്. ഞങള്‍ തൃശൂര്‍ക്കാര്‍ ഉപ്പേരി എന്ന് പറയുന്നത് ചിപ്സിനെ അല്ലാട്ടോ. ഞങള്‍ 'വറുത്തത്' (eg: കായ വറുത്തത്, ചക്ക വറുത്തത്) എന്നാണ് ചിപ്സ്നു പറയുക. ഞങളുടെ ഉപ്പേരികള്‍ കൊറച്ചു സ്പൈസി ആയിരിക്കും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഉപ്പേരിയാണ്‌ കൂര്‍ക്ക. തോല് കളഞ്ഞെടുക്കാന്‍ ഇത്തിരി കഷ്ട്ടമാണെങ്കിലും... കൂര്‍ക്ക എപ്പോ കിട്ടിയാലും ഞാന്‍ മേടിക്കും.

ചേരുവകള്‍:
കൂര്‍ക്ക - 1 kg
വെള്ളുള്ളി - 12 അല്ലി
കറിവേപ്പില - 4 തണ്ട്
ചതച്ച മുളക് (crushed red chilly) - 2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 സ്പൂണ്‍
വെളിച്ചെണ്ണ - 2 സ്പൂണ്‍
ഉപ്പ്‌ - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം:
1) കൂര്‍ക്ക തോല് കളഞ്ഞു കഷ്ണങളാക്കി കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക.
2) വെള്ളുള്ളി ചതച്ചെടുക്കുക.
3) ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചതച്ച വെള്ളുത്തുള്ളി ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ മുളകും കറിവേപ്പിലയും ചേര്‍ക്കുക.
4) വെള്ളുള്ളിയും മുളകും കറിവേപ്പിലയും മൂപ്പിച്ചതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന കൂര്‍ക്ക ചേര്‍ത്ത് നന്നായി ഇളക്കുക.

കൂര്‍ക്ക തോല് കളയാന്‍ പല വഴികള്‍ ഉണ്ട്. ചാക്കില്‍ കെട്ടി നിലത്തടിച്ചു ചിലര്‍ കൂര്‍ക്ക വൃത്തിയാക്കണ കണ്ടിട്ടുണ്ട്. അറിയാന്‍ പാടില്ലാത്തവര്‍ അങ്ങനെ അടിച്ചാല്‍ കൂര്‍ക്ക ചമ്മന്തിയായി കിട്ടും. പിന്നെ കൊട്ടയിലിട്ടു കാലുകൊണ്ട്‌ ചവിട്ടി തോല് കളയും. ഞാന്‍ കൂര്‍ക്ക ഒരു മൂന്നു നാലു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വെച്ച് kuttayil ഇട്ട് നന്നായി ഉരച്ചു കഴുകും . തോല് കൊറേയൊക്കെ പോയി കിട്ടും.

2009, ജൂൺ 22, തിങ്കളാഴ്‌ച

എള്ളുണ്ട | Ellunda


ചേരുവകള്‍:
എള്ള് - 200 ഗ്രാം
ശര്‍ക്കര - 100 ഗ്രാം

തയ്യാറാക്കുന്ന വിധം:
1)ചുവടുകട്ടിയുള്ള ഒരു ചട്ടിയില്‍ എള്ള് (എള്ള് പൊട്ടാന്‍ തുടങ്ങുന്നതുവരെ) വറുത്തെടുക്കുക.
2)ശര്‍ക്കര 3 / 4 സ്പൂണ്‍ വെള്ളം ഒഴിച്ച് കട്ടിയില്‍ പാവ് കാച്ചിയെടുക്കുക.
3)വറുത്തു വെച്ചിരിക്കുന്ന എള്ള് ശര്‍ക്കര പാവില്‍ ചേര്‍ക്കുക.
4)കയ്യില്‍ എടുക്കാവുന്ന പാകത്തില്‍ ചൂട് ആറിയാല്‍ ചെറിയ ഉരുളകളായി

2009, ജൂൺ 14, ഞായറാഴ്‌ച

എഗ്ഗ് കറി | Egg Curry



ചേരുവകള്‍:
മുട്ട പുഴുങ്ങിയത്‌ - 2 എണ്ണം
സവാള - 2 എണ്ണം
ഉരുളകിഴങ്ങ് പുഴുങ്ങിയത്‌ - 2 എണ്ണം
(സവാളയും കിഴങ്ങും ഇവിടെ കിട്ടണതാണെങ്കില്‍ വലിയ ഒരെണ്ണം മതി)
വെള്ളുള്ളി - 4 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - 2 എണ്ണം
കറി വേപ്പില - 2 തണ്ട്
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
ഉപ്പു - പാകത്തിന്
ചുവന്നുള്ളി - 6 എണ്ണം
വെളിച്ചെണ്ണ - 4 സ്പൂണ്‍
തേങ്ങപാല്‍ - ഒരു കപ്പ്‌ (ഒന്നാം പാല്‍ വേണം. ഞാന്‍ ഇവിടെ കോക്കനട്ട് മില്‍ക്ക് പൌഡര്‍ ആണ് ഉപയോഗിക്കാറ്)

തയാറാക്കുന്ന വിധം:
1)പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അറിഞ്ഞത് ചേര്‍ത്ത് വഴറ്റുക.
2)സവാള ചെറുതായി വെന്തു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും, പച്ചമുളകും ചേര്‍ക്കുക.
3)നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ക്കുക.
4)പൊടികള്‍ എല്ലാം ചേര്‍ത്ത് ഒന്ന് ചൂടായതിനു ശേഷം പുഴുങിയ ഉരുളകിഴങ്ങ് ഉടച്ചു ചേര്‍ത്ത് നന്നായി ഇളക്കുക.
5)ഇതിലേക്ക് തേങ്ങപാല്‍ ചേര്‍ത്ത് തിള വരുമ്പോള്‍ മുട്ട പുഴുങ്ങിയത്‌ രണ്ടായി മുറിച്ചോ മുഴുവനോടയോ ചേര്‍ത്ത് അടുപത്തുനിന്നു ഇറക്കി വെക്കുക.
6)വേറെ ഒരു ചെറിയ പാനില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും മൂപിച്ചു കറിയുടെ മുകളില്‍ ഒഴിക്കുക. എഗ്ഗ് കറി റെഡി.

പൊടികളുടെ കൂടെ 1 സ്പൂണ്‍ ഗരംമസാല ചേര്‍ത്തും വെക്കാം. അപ്പൊ അവസാനം ഉള്ളി മൂപിച്ചു ഒഴിക്കണ്ട. ആ കറിക്ക് വേറൊരു സ്വാദായിരിക്കും.

2009, മേയ് 30, ശനിയാഴ്‌ച

ലെമണ്‍ റൈസ് | Lemon Rice

ലെമണ്‍ റൈസും കൂടെ ഒരു ഉപ്പേരിയും പപ്പടവും കൂടിയായാല്‍ നല്ലൊരു ലഞ്ച് ആയി. പെട്ടന്ന് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നല്ലൊരു ലഞ്ച്.



ചേരുവകള്‍:
ബസ്മതി ചോറ് - 1 കപ്പ്‌
ലെമണ്‍ ജ്യൂസ്‌ - 3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടേബിള്‍സ്പൂണ്‍
കായം - ഒരു നുള്ള്
ഉലുവ വറുത്തു പൊടിച്ചത് - ഒരു നുള്ള്
കടുക് - 1/2 ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
ഉഴുന്നുപരിപ്പ് - 1/2 ടേബിള്‍സ്പൂണ്‍
റീഫൈയ്ന്‍ഡ് ഓയില്‍/ നെയ്യ് - 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം:
1)പാന്‍ അടുപ്പതു വെച്ച് ചൂടാകുമ്പോള്‍ റീഫൈയ്ന്‍ഡ് ഓയില്‍/ നെയ്യ് ഒഴിക്കുക.
2)കടുകും, ഉഴുന്നുപരിപ്പും, വറ്റല്‍ മുളകും ചേര്‍ക്കുക.
3)കടുക് പൊട്ടികഴിയുമ്പോള്‍ കറിവേപ്പില, കയംപ്പൊടി, ഉലുവപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക.
4) അതിനുശേഷം ചോറും നാരങ്ങ നീരും, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
5)വറുത്ത കാഷ്യൂ നട്ട്/ പൊട്ടുകടല, മല്ലിയില അരിഞ്ഞത് എന്നിവ വിതറി അലങ്കരിക്കാം.

2009, മേയ് 25, തിങ്കളാഴ്‌ച

വെള്ളരിക്ക കിച്ചടി | Vellarikka Kichadi


ചേരുവകള്‍:
വെള്ളരിക്ക - ഒരു ചെറുത്‌
തേങ്ങ ചിരകിയത് - ഒരു കപ്പ്‌
തൈര് - ഒരു കപ്പ്‌
പച്ചമുളക് - 3 എണ്ണം
കടുക് - 1 1/2 സ്പൂണ്‍
വറ്റല്‍ മുളക് - 3 എണ്ണം
കറിവേപ്പില - 1 തണ്ട്
വെളിച്ചെണ്ണ - 1 സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം:
1)കഷ്ണങളാക്കിയ വെള്ളരിക്ക ആവശ്യത്തിനു ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.
2)തേങ്ങ, പച്ചമുളക്, തൈര്, 1 സ്പൂണ്‍ കടുക് എന്നിവ നന്നായി അരച്ചെടുക്കുക.
3)വെള്ളരിക്ക വെന്തുകഴിഞ്ഞാല്‍ അരപ്പ് ചേര്‍ത്ത് ഒന്ന് ചൂടാകുമ്പോള്‍ അടുപ്പത്ത് നിന്ന് ഇറക്കി വെക്കുക.
4)വെളിച്ചെണ്ണയില്‍ കടുക്. വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച്‌ ഒഴിക്കുക.

വെള്ളരിക്ക കൊണ്ട് മാത്രല്ലാട്ടോ കുമ്പളങ്ങ (ഇളവന്‍), പാവയ്ക്കാ, വെണ്ടയ്ക്ക, ബീട്രൂറ്റ്‌ എന്നിവ കൊണ്ടും കിച്ചടി ഉണ്ടാക്കാം. പാവക്കയും വെണ്ടക്കയും വെച്ച് കിച്ചടി ഉണ്ടാക്കുമ്പോള്‍ അല്‍പ്പം എണ്ണയില്‍ ഒന്ന് വഴറ്റി എടുത്താല്‍ മതി. വേവിക്കണ്ട ആവശ്യമില്ല.

2009, മേയ് 22, വെള്ളിയാഴ്‌ച

അരിമുറുക്ക് | Arimurukku



മുറുക്ക് വീട്ടില്‍ ഉണ്ടാക്കാവുന്നതെ ഉള്ളു. ഉണ്ടാക്കാന്‍ വലിയ കഷ്ട്ടമൊന്നും ഇല്ല. ഒരിക്കല്‍ ഉണ്ടാക്കി നോക്കിയാല്‍ നിങ്ങള്‍ക്കത് മനസ്സിലാകും.

ചേരുവകള്‍:
അരി (ഞാന്‍ പൊന്നി അരിയാണ് ഉപയോഗിക്കാറ്) - 2 കപ്പ്
ഉഴുന്ന് - 1 കപ്പ്
ജീരകം - 1 ടീസ്പൂണ്‍
കായം - 1 നുള്ള്
ഉപ്പു - ആവശ്യത്തിനു
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) - 1 കപ്പ്‌
വെളിച്ചെണ്ണ - വറക്കാന്‍ ആവശ്യമുള്ളത്

തയ്യാറാക്കുന്ന വിധം:
1) അരി 2 മണികൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചതിനുശേഷം ആവശ്യത്തിനു തേങ്ങാപ്പാല്‍ ചേര്‍ത്ത് അരച്ചെടുക്കുക.
2)ഉഴുന്ന് വറത്തു പൊടിച്ചെടുക്കുക.
3)അരച്ചെടുത്ത മാവിലേക്ക്‌ ഉഴുന്ന് പൊടിച്ചത്, കായം, ജീരകം, ഉപ്പു, ബാക്കി തേങ്ങാപ്പാല്‍ ഇവചേര്‍ത്തു കുഴച്ചെടുക്കുക. (ഇടിയപ്പത്തിന്‌ കുഴക്കുന്ന പരുവത്തില്‍ കുഴച്ചെടുക്കുക)
4)സേവ നാഴിയില്‍ മുറുക്കിന്‍റെ അച്ച് (സ്റ്റാര്‍ ആകൃതിയില്‍ ഒരു ഹോള്‍ മാത്രമുള്ള അച്ച്) ഇട്ട് അല്പം എണ്ണ പുരട്ടി മാവു നിറച്ചു വട്ടത്തില്‍ 3 ചുറ്റ്‌ പിഴിഞ്ഞെടുക്കുക. (നമ്മുടെ ഇഷ്ട്ടത്തിനനുസരിച്ചു ചുറ്റുകള്‍ ഉണ്ടാക്കാം)
5)പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ ചുറ്റിച്ചു വെച്ചിരിക്കുന്ന മുറുക്ക് ഇട്ട് വറുത്തു കോരുക.

*മാവു കുഴക്കുമ്പോള്‍ 2 സ്പൂണ്‍ ബട്ടര്‍ കൂടി ചേര്‍ത്താല്‍ സ്വാദു കൂടും

2009, മേയ് 21, വ്യാഴാഴ്‌ച

വഴുതിനിങ്ങ മെഴുക്കുപുരട്ടി | Vazhuthiniga Mezhukkupuratti


പലര്‍ക്കും അധികം ഇഷ്ട്ടമില്ലാത്ത ഒരു പച്ചകറിയാണ് വഴുതിനിങ്ങ. പക്ഷെ എനിക്കിഷ്ട്ടമാണ് വഴുതിനിങ്ങ മെഴുക്കുപുരട്ടി. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു വഴുതിനിങ്ങ മെഴുക്കുപുരട്ടി ഇതാ..



ചേരുവകള്‍:
വഴുതിനിങ്ങ - 4 വലുത്
സവാള - 1 വലുത്
കറിവേപ്പില - 2 തണ്ട്
മുളകുപ്പൊടി - 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 സ്പൂണ്‍
വെളിച്ചെണ്ണ - 3 സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം:
1)വഴുതിനിങ്ങയും സവാളയും നീളത്തില്‍ അരിയുക.
3)പാന്‍ അടുപത്തു വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.
4)അരിഞ്ഞ വഴുതിനിങ്ങയും സവാളയും ചേര്‍ക്കുക.
5)മുളകുപ്പൊടി, മഞ്ഞള്‍പ്പൊടി,, കറിവേപ്പില എന്നിവ ചേര്‍ത്ത് ആവശ്യത്തിനു ഉപ്പും ഇട്ടു വഴറ്റി എടുക്കുക.
അടച്ചു വെച്ച് വേവിക്കരുത്. വഴുതിനിങ്ങ കുഴഞ്ഞു പോകും.

2009, മേയ് 20, ബുധനാഴ്‌ച

ചിക്കന്‍ റോസ്റ്റ്‌ | Chicken Roast



ചേരുവകള്‍ :
ചിക്കന്‍ - 1 kg
സവാള (നീലത്തില്‍ അരിഞ്ഞത്) - 3 എണ്ണം
പച്ചമുളക് (നെടുകെ കീറിയത്) - 4 എണ്ണം
ഇഞ്ചി ചതച്ചത് - ഒരു കഷ്ണം
വെള്ളുള്ളി ചതച്ചത് - 6 / 8 അല്ലി
കറിവേപ്പില - ഒരു പിടി
തക്കാളി അരിഞ്ഞത് - 2 എണ്ണം
മസാലപ്പൊടി - 1 ടീസ്പൂണ്‍ (കറുവാപട്ട, പെരിജീരകം, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രിക എന്നിവ പൊടിച്ചത്)
മുളകുപ്പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 1/2 ടീസ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
വെളിച്ചെണ്ണ / റീഫൈന്‍റ്റ് ഓയില്‍ - 4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:
1) ചിക്കന്‍ 8 കഷ്ണങളായി മുറിച്ചു കഴുകി വൃത്തിയാക്കി വെക്കുക.
2) പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് സവാള, പച്ചമുളക്, വെള്ളുള്ളി, ഇഞ്ചി എന്നിവചേര്‍ത്ത് വഴറ്റുക.
3)അതിനുശേഷം മുളകുപ്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി, ഉപ്പു എന്നിവചേര്‍ക്കുക.
4)പൊടികള്‍ ചേര്‍ത്ത് ഒന്ന് ചൂടാകുമ്പോള്‍ തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക.
5)മാസാലയിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ അടച്ചുവെച്ചു 15 മിനിറ്റ് വേവിക്കുക.
6)പാകത്തിന് വെന്തുകഴിഞ്ഞാല്‍ അടപ്പുതുറന്നു കറിവേപ്പിലയും ചേര്‍ത്ത് ചൂടോടെ വിളമ്പാം

2009, മേയ് 19, ചൊവ്വാഴ്ച

ഇഡ്ഢലി | Iddly


ചേരുവകള്‍ :
ഇഡ്ഢലി അരി - 2 കപ്പു
ഉഴുന്ന് - 1/2 കപ്പു
ഉപ്പു - ആവശ്യത്തിനു

പാകം ചെയ്യേണ്ട വിധം :
1)അരിയും ഉഴുന്നും വേറെ വേറെ കഴുകി 6 മുതല്‍ 8 മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
2)അതിനുശേഷം വെള്ളം വാര്‍ത്തു കളഞ്ഞു അരിയും ഉഴുന്നും ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. അരിയും ഉഴുന്നും ഒരുമിച്ചരക്കരുത്.
3)അരച്ചെടുത്ത അരിമാവും ഉഴുന്നുമാവും യോജിപ്പിച്ച് 6 മുതല്‍ 8 മണിക്കൂര്‍ വരെ ആച്ച് വെക്കുക 5)
4)മാവ് നന്നായി പൊങ്ങിവന്നതിനു ശേഷം ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.
5) ഇഡ്ഢലി തട്ടില്‍ എണ്ണ പുരട്ടി മാവൊഴിച്ച് 10 മിനിട്ട് (വേകുന്നത് വരെ) ആവിയില്‍ വേവിച്ചെടുക്കുക.

ആമുഖം

"ഗജാനനം ഭൂത ഗണാതി സേവിതം
കബിത ജമ്ബ്ബോ പലസാര പക്ഷിതം
ഉമാസുദം ശോക വിനാശകാരണം
നമാമി വിഖ്നേശ്വര പാദ പങ്കജം.."

പേര് പോലെത്തന്നെ എന്‍റെ അടുക്കളയിലെ പാചക വിശേഷങ്ങള്‍ തന്നെയാണ് ഞാന്‍ ഇവിടെ എഴുതുവാന്‍ പോകുന്നത്. ഞാനൊരു സാദാരണ വീട്ടമ്മയാണെ അല്ലാതെ ഒരു പാചക റാണി ഒന്നുമല്ല. അതുകൊണ്ട് തെറ്റുകുറ്റങ്ങള്‍ സാദരം ക്ഷെമിക്കണെ..