2009, മേയ് 25, തിങ്കളാഴ്‌ച

വെള്ളരിക്ക കിച്ചടി | Vellarikka Kichadi


ചേരുവകള്‍:
വെള്ളരിക്ക - ഒരു ചെറുത്‌
തേങ്ങ ചിരകിയത് - ഒരു കപ്പ്‌
തൈര് - ഒരു കപ്പ്‌
പച്ചമുളക് - 3 എണ്ണം
കടുക് - 1 1/2 സ്പൂണ്‍
വറ്റല്‍ മുളക് - 3 എണ്ണം
കറിവേപ്പില - 1 തണ്ട്
വെളിച്ചെണ്ണ - 1 സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം:
1)കഷ്ണങളാക്കിയ വെള്ളരിക്ക ആവശ്യത്തിനു ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.
2)തേങ്ങ, പച്ചമുളക്, തൈര്, 1 സ്പൂണ്‍ കടുക് എന്നിവ നന്നായി അരച്ചെടുക്കുക.
3)വെള്ളരിക്ക വെന്തുകഴിഞ്ഞാല്‍ അരപ്പ് ചേര്‍ത്ത് ഒന്ന് ചൂടാകുമ്പോള്‍ അടുപ്പത്ത് നിന്ന് ഇറക്കി വെക്കുക.
4)വെളിച്ചെണ്ണയില്‍ കടുക്. വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച്‌ ഒഴിക്കുക.

വെള്ളരിക്ക കൊണ്ട് മാത്രല്ലാട്ടോ കുമ്പളങ്ങ (ഇളവന്‍), പാവയ്ക്കാ, വെണ്ടയ്ക്ക, ബീട്രൂറ്റ്‌ എന്നിവ കൊണ്ടും കിച്ചടി ഉണ്ടാക്കാം. പാവക്കയും വെണ്ടക്കയും വെച്ച് കിച്ചടി ഉണ്ടാക്കുമ്പോള്‍ അല്‍പ്പം എണ്ണയില്‍ ഒന്ന് വഴറ്റി എടുത്താല്‍ മതി. വേവിക്കണ്ട ആവശ്യമില്ല.

2 അഭിപ്രായങ്ങൾ:

  1. അടുത്ത തവണ മരുന്നു കഞ്ഞി എങ്ങനെയാ ഉണ്ടാക്കണേന്ന് പോസ്റ്റണം കര്‍ക്കടകല്ലെ വരണത്‌..

    മറുപടിഇല്ലാതാക്കൂ
  2. കര്‍ക്കിടകത്തിന് നാളെത്ര കിടക്കുന്നു. ഇടവം പകുതി പോലുംമായില്ലല്ലോ സന്തോഷേ. പിന്നെ ഒരു സത്യം പറയട്ടെ കര്‍ക്കിടക കഞ്ഞി വെക്കാന്‍ എനിക്കറിഞൂടാ. എന്തായാലും കര്‍ക്കിടമാകുംബോഴേക്കും ഞാന്‍ നാട്ടിലെത്തും. അമ്മോട് ചോദിച്ചു കഞ്ഞി ഉണ്ടാക്കാന്‍ പഠിച്ചിട്ടു റെസിപ്പി പോസ്റ്റ്‌ ചെയ്യാട്ടോ.

    മറുപടിഇല്ലാതാക്കൂ