
പലര്‍ക്കും അധികം ഇഷ്ട്ടമില്ലാത്ത ഒരു പച്ചകറിയാണ് വഴുതിനിങ്ങ. പക്ഷെ എനിക്കിഷ്ട്ടമാണ് വഴുതിനിങ്ങ മെഴുക്കുപുരട്ടി. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു വഴുതിനിങ്ങ മെഴുക്കുപുരട്ടി ഇതാ..

ചേരുവകള്‍:
വഴുതിനിങ്ങ - 4 വലുത്
സവാള - 1 വലുത്
കറിവേപ്പില - 2 തണ്ട്
മുളകുപ്പൊടി - 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 സ്പൂണ്‍
വെളിച്ചെണ്ണ - 3 സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം:
1)വഴുതിനിങ്ങയും സവാളയും നീളത്തില്‍ അരിയുക.
3)പാന്‍ അടുപത്തു വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.
4)അരിഞ്ഞ വഴുതിനിങ്ങയും സവാളയും ചേര്‍ക്കുക.
5)മുളകുപ്പൊടി, മഞ്ഞള്‍പ്പൊടി,, കറിവേപ്പില എന്നിവ ചേര്‍ത്ത് ആവശ്യത്തിനു ഉപ്പും ഇട്ടു വഴറ്റി എടുക്കുക.
അടച്ചു വെച്ച് വേവിക്കരുത്. വഴുതിനിങ്ങ കുഴഞ്ഞു പോകും.
കത്രിക്കാ ആണോ വഴുതിനങ്ങാ ആണോ..?
മറുപടിഇല്ലാതാക്കൂഎനിക്കിഷ്ടം പക്ഷേ കത്തിരിക്കാ വിന്താലു തന്നെ..!!
എനിക്കീ സാധനം ഇഷ്ടമേ അല്ല. :( കഴിഞ്ഞ ജന്മത്തില്‍ ഇവന്‍ അമിരീഷ് പുരിയും ഞാന്‍ അനുപം ഖേറും ആയിരുന്നു എന്നാ തോന്നുന്നേ!
മറുപടിഇല്ലാതാക്കൂഉണ്ടാക്കി കഴിച്ചു നോക്കാതെ കൊള്ളാം എന്ന് പറയുന്നത് ശരിയാണോ ശ്രീ??
മറുപടിഇല്ലാതാക്കൂവഴുതിനിങ്ങ തന്നെയാണ് കത്രിക്ക എന്ന് തോന്നുന്നു. പല പേരുകള്‍ ഉള്ളതോണ്ട വഴുതിനിങ്ങയുടെ ഫോട്ടോ ഇട്ടത്. ആ വിന്താലൂ ടേസ്റ്റിയാണ്.
പാവം വഴുതിനിങ്ങ രക്ഷപ്പെട്ടു അല്ലേ പാച്ചു...