2009, മേയ് 30, ശനിയാഴ്‌ച

ലെമണ്‍ റൈസ് | Lemon Rice

ലെമണ്‍ റൈസും കൂടെ ഒരു ഉപ്പേരിയും പപ്പടവും കൂടിയായാല്‍ നല്ലൊരു ലഞ്ച് ആയി. പെട്ടന്ന് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നല്ലൊരു ലഞ്ച്.



ചേരുവകള്‍:
ബസ്മതി ചോറ് - 1 കപ്പ്‌
ലെമണ്‍ ജ്യൂസ്‌ - 3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടേബിള്‍സ്പൂണ്‍
കായം - ഒരു നുള്ള്
ഉലുവ വറുത്തു പൊടിച്ചത് - ഒരു നുള്ള്
കടുക് - 1/2 ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
ഉഴുന്നുപരിപ്പ് - 1/2 ടേബിള്‍സ്പൂണ്‍
റീഫൈയ്ന്‍ഡ് ഓയില്‍/ നെയ്യ് - 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം:
1)പാന്‍ അടുപ്പതു വെച്ച് ചൂടാകുമ്പോള്‍ റീഫൈയ്ന്‍ഡ് ഓയില്‍/ നെയ്യ് ഒഴിക്കുക.
2)കടുകും, ഉഴുന്നുപരിപ്പും, വറ്റല്‍ മുളകും ചേര്‍ക്കുക.
3)കടുക് പൊട്ടികഴിയുമ്പോള്‍ കറിവേപ്പില, കയംപ്പൊടി, ഉലുവപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക.
4) അതിനുശേഷം ചോറും നാരങ്ങ നീരും, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
5)വറുത്ത കാഷ്യൂ നട്ട്/ പൊട്ടുകടല, മല്ലിയില അരിഞ്ഞത് എന്നിവ വിതറി അലങ്കരിക്കാം.

4 അഭിപ്രായങ്ങൾ:

  1. സ്കൂളില്‍ പഠിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അമ്മ ഉണ്ടാക്കി തരുമായിരുന്നു...
    ഇത്രയും ചേരുവകള്‍ ഉണ്ടായിരുന്നു എന്നറിഞ്ഞില്ല :)
    നല്ല വിവരണം !

    മറുപടിഇല്ലാതാക്കൂ
  2. അമ്മമാര്‍ ഉണ്ടാക്കിതരുമ്പോള്‍ അതിന്‍റെ ബുദ്ധിമുട്ട് നമ്മള്‍ മക്കള്‍ അറിയാറില്ലലോ.
    നന്ദി അഭി.

    മറുപടിഇല്ലാതാക്കൂ
  3. paladivasangallilum lunch boxil ivan undakarundu, pakshe ithinte pinnile budhimuttu ippo arinju!

    മറുപടിഇല്ലാതാക്കൂ
  4. Casinos Near Foxwoods Casino, MI - MapyRO
    A map 인천광역 출장마사지 showing casinos and other 군포 출장마사지 gaming facilities 밀양 출장마사지 located near Foxwoods Casino, 의왕 출장샵 located in Mashantucket, Connecticut, between 2000 원주 출장샵 and 2008,

    മറുപടിഇല്ലാതാക്കൂ