
മുറുക്ക് വീട്ടില്‍ ഉണ്ടാക്കാവുന്നതെ ഉള്ളു. ഉണ്ടാക്കാന്‍ വലിയ കഷ്ട്ടമൊന്നും ഇല്ല. ഒരിക്കല്‍ ഉണ്ടാക്കി നോക്കിയാല്‍ നിങ്ങള്‍ക്കത് മനസ്സിലാകും.
ചേരുവകള്‍:
അരി (ഞാന്‍ പൊന്നി അരിയാണ് ഉപയോഗിക്കാറ്) - 2 കപ്പ്
ഉഴുന്ന് - 1 കപ്പ്
ജീരകം - 1 ടീസ്പൂണ്‍
കായം - 1 നുള്ള്
ഉപ്പു - ആവശ്യത്തിനു
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) - 1 കപ്പ്
വെളിച്ചെണ്ണ - വറക്കാന്‍ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം:
1) അരി 2 മണികൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചതിനുശേഷം ആവശ്യത്തിനു തേങ്ങാപ്പാല്‍ ചേര്‍ത്ത് അരച്ചെടുക്കുക.
2)ഉഴുന്ന് വറത്തു പൊടിച്ചെടുക്കുക.
3)അരച്ചെടുത്ത മാവിലേക്ക് ഉഴുന്ന് പൊടിച്ചത്, കായം, ജീരകം, ഉപ്പു, ബാക്കി തേങ്ങാപ്പാല്‍ ഇവചേര്‍ത്തു കുഴച്ചെടുക്കുക. (ഇടിയപ്പത്തിന് കുഴക്കുന്ന പരുവത്തില്‍ കുഴച്ചെടുക്കുക)
4)സേവ നാഴിയില്‍ മുറുക്കിന്‍റെ അച്ച് (സ്റ്റാര്‍ ആകൃതിയില്‍ ഒരു ഹോള്‍ മാത്രമുള്ള അച്ച്) ഇട്ട് അല്പം എണ്ണ പുരട്ടി മാവു നിറച്ചു വട്ടത്തില്‍ 3 ചുറ്റ് പിഴിഞ്ഞെടുക്കുക. (നമ്മുടെ ഇഷ്ട്ടത്തിനനുസരിച്ചു ചുറ്റുകള്‍ ഉണ്ടാക്കാം)
5)പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ ചുറ്റിച്ചു വെച്ചിരിക്കുന്ന മുറുക്ക് ഇട്ട് വറുത്തു കോരുക.
*മാവു കുഴക്കുമ്പോള്‍ 2 സ്പൂണ്‍ ബട്ടര്‍ കൂടി ചേര്‍ത്താല്‍ സ്വാദു കൂടും
ഒരീസം വിരുന്നു വരൂട്ടൊ... ഒരു പൊതി അരിമുറുക്കു കൂടി കരിതിക്കൊ.. ഹ ഹ ഹഇവിടെ അലക്കൊഴിഞ്ഞ നേരല്യ.. അതിനേടേലാ... ഒരരിമുറുക്ക്‌ഞങ്ങള് പ്രവാസികള്‍ക്കെ ദൊന്നും കിട്ടനില്യാന്നു വച്ചിട്ട് വെറുതെ കൊതിപ്പിക്യാ....
മറുപടിഇല്ലാതാക്കൂനോക്കട്ടെ
മറുപടിഇല്ലാതാക്കൂഞാനും ഒരു പ്രവാസിയാണ് സന്തോഷേ.. ഇവിടെ മുറുക്ക് കടയില്‍ വാങ്ങാന്‍ കിട്ടുംട്ടോ. സന്തോഷിനു മുറുക്ക് കിട്ടാനില്ലാന്നു പറഞ്ഞപ്പോള്‍ ഒരു സംശയം താങ്കള് ഏതു രാജ്യത്തെ പ്രവാസിയാണ്??
മറുപടിഇല്ലാതാക്കൂനോക്കിട്ടു അഭിപ്രായം പറയു കൊട്ടോട്ടിചേട്ടാ.
പ്രിയാ.. ഞാനൊരു തമാശ പറഞ്ഞു നോക്കിയതാ ഏറ്റില്ലെന്നു തോന്നുപിന്നെ ഞാന്‍ മുംബൈ മാഹാരജ്യത്തിലെ പ്രവാസിയാ.. ഹ ഹ ഹമുംബൈയില്‍ ചാണിനും മുളത്തിനും മലയാളികടയുണ്ട് സമ്മതിച്ചു.. പക്ഷെ ഇഷ്ടന്‍മാര് കത്തി വെലയാ ഈടാക്കണെ.. അറിയോ... പിന്നെ നിങ്ങളെ പോലുള്ള് നല്ല അയലോക്കങ്ങള് ഉള്ളതോണ്ട്... ഓശില് കേരളം കണ്ടങ്ങിനെ പോകുന്നു
മറുപടിഇല്ലാതാക്കൂനുറുക്ക് കൊള്ളാം .. ഈ കുട്ടിപപ്പടം ... അല്ലെങ്കില്‍ ഈ സ്പൈസ് പപ്പട് എന്ന സാധനം എങ്ങനാ ഉണ്ടാക്കുക? കാണാന്‍ പപ്പടവട പോലിരിക്കും, പക്ഷെ ഠ’ വട്ടത്തിലേ കാണു .. നല്ല എരിവും ഉണ്ടാവും .. നല്ല റ്റേസ്റ്റാ .. !!
മറുപടിഇല്ലാതാക്കൂപ്രിയാ, ഞാനൊരിക്കല്‍ മുറുക്ക് മിക്സ് വാങ്ങി ചെയ്തു നോക്കി പക്ഷെ മുറുക്ക് മുറുകിയില്ല...നല്ലോണം ബ്രൌണ്‍ ആയിട്ടും ഉള്ളില്‍ സോഫ്റ്റ് ആയിരുന്നു എന്തായിരിക്കും പ്രശ്നം?
മറുപടിഇല്ലാതാക്കൂപാച്ചൂ, തട്ട മുറുക്കാണോ ഉദ്ദേശിച്ചത്?