
ചേരുവകള്‍ :
ചിക്കന്‍ - 1 kg
സവാള (നീലത്തില്‍ അരിഞ്ഞത്) - 3 എണ്ണം
പച്ചമുളക് (നെടുകെ കീറിയത്) - 4 എണ്ണം
ഇഞ്ചി ചതച്ചത് - ഒരു കഷ്ണം
വെള്ളുള്ളി ചതച്ചത് - 6 / 8 അല്ലി
കറിവേപ്പില - ഒരു പിടി
തക്കാളി അരിഞ്ഞത് - 2 എണ്ണം
മസാലപ്പൊടി - 1 ടീസ്പൂണ്‍ (കറുവാപട്ട, പെരിജീരകം, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രിക എന്നിവ പൊടിച്ചത്)
മുളകുപ്പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 1/2 ടീസ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
വെളിച്ചെണ്ണ / റീഫൈന്‍റ്റ് ഓയില്‍ - 4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
1) ചിക്കന്‍ 8 കഷ്ണങളായി മുറിച്ചു കഴുകി വൃത്തിയാക്കി വെക്കുക.
2) പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് സവാള, പച്ചമുളക്, വെള്ളുള്ളി, ഇഞ്ചി എന്നിവചേര്‍ത്ത് വഴറ്റുക.
3)അതിനുശേഷം മുളകുപ്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി, ഉപ്പു എന്നിവചേര്‍ക്കുക.
4)പൊടികള്‍ ചേര്‍ത്ത് ഒന്ന് ചൂടാകുമ്പോള്‍ തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക.
5)മാസാലയിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ അടച്ചുവെച്ചു 15 മിനിറ്റ് വേവിക്കുക.
6)പാകത്തിന് വെന്തുകഴിഞ്ഞാല്‍ അടപ്പുതുറന്നു കറിവേപ്പിലയും ചേര്‍ത്ത് ചൂടോടെ വിളമ്പാം
കൊള്ളാം :)
മറുപടിഇല്ലാതാക്കൂThank you sree..
മറുപടിഇല്ലാതാക്കൂടേസ്റ്റു നോക്കട്ടെ...
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടാല് വീണ്ടും വരും...
പരീക്ഷിച്ചു നോക്കിട്ടു അഭിപ്രായം പറയണേ കൊട്ടോട്ടി ചേട്ടാ.
മറുപടിഇല്ലാതാക്കൂചിക്കന് വറുക്കേണ്ടേ...?
മറുപടിഇല്ലാതാക്കൂ